കണ്ണൂർ : ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷററിന്റെ കത്ത് വായിച്ചിട്ടില്ലെന്ന കെ സുധാകരന്റെ വാദം പൊളിയുന്നു.
കത്ത് വായിച്ചിട്ടില്ലെന്ന് കെ സുധാകരന്റെ ഇന്നലെ മാധ്യമപ്രവർത്തകരോട് പറഞ്ഞത് കള്ളമാണെന്ന് എൻ എൻ വിജയന്റെ മകൻ വിജേഷ് അറിയിച്ചു . തന്റെ സാന്നിധ്യത്തിലാണ് സുധാകരൻ കത്ത് വായിച്ചത്. കത്ത് വായിച്ചതിനുശേഷം തന്റെ മുന്നിൽവച്ച് ഫോണിൽ ചിലരുമായി ബന്ധപ്പെട്ടിരുന്നതായും വിജേഷും ഭാര്യ പത്മജയും പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീഷനിൽ നിന്നും മോശ അനുഭവമാണ് ഉണ്ടായതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
കുടുംബ പ്രശ്നങ്ങൾ മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായതായും മകൻ പറഞ്ഞു.
സഹകരണ ബാങ്ക് അഴിമതിയെ കുറിച്ചും, ആത്മഹത്യയിലേക്ക് നയിക്കുന്നതിന് കാരണക്കാരായ ജില്ലാ നേതാക്കൾക്കെതിരെയുമുള്ള തെളിവുകൾ നിരത്തി കൊണ്ടുള്ള കത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിനും, കെപിസിസി പ്രസിഡന്റിനും വിഡി സതീഷിനും അയച്ചിരുന്നതായി വിജയന്റെ മകൻ അറിയിച്ചു.
കഴിഞ്ഞ ദിവസം കത്തിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സുധാകരന്റെ മറുപടി
ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രെഷറര്‍ എന്‍.എം വിജയന്റെ കത്ത് ലഭിച്ചതായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. കത്ത് വായിച്ചിട്ടില്ലെന്നും പുറത്ത് വന്ന വിവരങ്ങള്‍ ഗൗരവകരമെന്നും കെ. സുധാകരന്‍ പറഞ്ഞു.
‘കെപിസിസി ഇടപെടേണ്ട വിഷയമാണെങ്കിൽ നിശ്ചയമായും ഇടപെട്ടിരിക്കും. ഏത് കൊമ്പത്ത് ഇരിക്കുന്നയാളായാലും പാർട്ടി വിരുദ്ധനടപടി ഉണ്ടായെങ്കിൽ അന്വേഷണവും തുടർനടപടിയും ഉണ്ടാകും