പി വി അൻവർ പാണക്കാട് തറവാട്ടിലെത്തി

മലപ്പുറം : പി വി അൻവർ പാണക്കാട് തറവാട്ടിലെത്തി.ലീഗ് നേതാക്കൾ അൻവറിനെ സ്വീകരിച്ചു.
സാദിക്കലി തങ്ങൾ, കുഞ്ഞാലിക്കുട്ടി എന്നിവരുമായും കൂടിക്കാഴ്ച നടത്തും.
യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് അൻവർ പാണക്കാട് എത്തിയതെന്നാണ് ലഭ്യമായ വിവരങ്ങൾ.
കഴിഞ്ഞദിവസം അർദ്ധരാത്രി വീട്ടിൽ നിന്ന് പി വി അൻവറിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ മുസ്ലിം ലീഗ് നേതാക്കൾ രംഗത്തിയിരുന്നു.
അതേസമയം കെപിസിസി ഇന്ന് ഉന്നത അധികാര സമിതി യോഗം വിളിച്ചിട്ടുണ്ട്. അൻവറിനെ യുഡിഎഫിൽ ഉൾപ്പെടുത്തുന്നതുമായ ബന്ധപ്പെട്ട ചർച്ചകളും ഉണ്ടാകുമെന്നാണ് കോൺഗ്രസ് നേതാക്കൾ അറിയിച്ചത്.