കൊച്ചി : ബോബി ചെമ്മണ്ണൂരിന് കുരുക്കു മുറുകുന്നു. സ്ത്രീത്വത്തെ അപമാനിക്കലിന് പുറമേ ദേഹസ്പർശനം നടത്തിയതായും നടി പരാതി നൽകിയതോടെയാണ് ബോബി ചെമ്മണ്ണൂരിനെതിരെയുള്ള കേസ് മറ്റൊരു തലത്തിലേക്ക് എത്തിയത്.
സാമൂഹികമാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയായിരുന്നു ആദ്യം നടി പോലീസിന് നൽകിയത്.
തുടർന്നാണ് നടി തന്റെ അനുമതിയില്ലാതെ ദേഹത്ത് സ്പർശിച്ചതായുള്ള പരാതിയും നൽകിയത്.
ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിൽ ഉദ്ഘാടനത്തിനായി എത്തിയപ്പോൾ അനുവാദമില്ലാതെ തന്റെ ദേഹത്ത് സ്പർശിച്ചതായാണ് നടി പോലീസിൽ പരാതി നൽകിയത്.
സാമൂഹിക മാധ്യമത്തിൽ നടി ഇട്ട പോസ്റ്റിന് താഴെവന്ന് അശ്ലീല ചുവയോടെ കമന്റുകൾ ഇട്ടവർക്കെതിരെയും കേസുകൾ എടുക്കുമെന്ന് പോലീസ് അറിയിച്ചു.
നിലവിൽ ബാംഗ്ലൂരിൽ തുടരുന്ന ബോബി ചെമ്മണ്ണൂർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.