വി ഡി സതീഷിനെതിരെയുള്ള അഴിമതി ആരോപണം; പി ശശി യുടെ ഗൂഢാലോചന.

തിരുവനന്തപുരം : നിയമസഭയിൽ പ്രതിപക്ഷ നേതാവിനെതിരെ താൻ കൊണ്ടുവന്ന 150 കോടി രൂപയുടെ ഇലക്ഷൻ ഫണ്ടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ വി ഡി സതീഷനോട് മാപ്പ് അപേക്ഷിച്ച് പി വി അൻവർ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ നിർദ്ദേശാനുസരണമാണ് താൻ നിയമസഭയിൽ വി ഡി സതീഷിനെതിരായി ആരോപണം ഉന്നയിച്ചത്. നിയമസഭാ സ്പീക്കറുടെ അനുവാദത്തോടെയാണ് നിയമസഭയിൽ ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവിനെതിരെ സിപിഎം നടത്തിയ ഗൂഢാലോചനയുടെ ബലിയാടാവുകയായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ മത്സരിക്കില്ലെന്നും യുഡിഎഫിന് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലയോര നിവാസികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന വ്യക്തിയെ സ്ഥാനാർത്ഥിയാക്കണമെന്ന് കോൺഗ്രസിനോട് അപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.