തിരുവനന്തപുരം : ഗോപൻ സ്വാമിയുടെ സമാധി പൊളിക്കുന്നത് നീട്ടി കളക്ടർ.
വീട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി.
കല്ലറ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നോട്ടീസ് കുടുംബാംഗങ്ങൾക്ക് നൽകിയില്ലെന്ന നിയമവാദം സബ് കളക്ടർ കളക്ടറെ അറിയിച്ചതിനെ തുടർന്നാണ് നടപടിക്രമങ്ങൾ നിർത്തിവയ്ക്കാൻ കളക്ടർ ഉത്തരവിട്ടത്.
കല്ലറ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ ചേരിതിരിഞ്ഞതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു.
തുടർന്ന് ഗോപൻ സ്വാമിയുടെ കുടുംബാംഗങ്ങൾ , വാർഡ് കൗൺസിലർ, ഹിന്ദു ഐക്യവേദി നേതാക്കൾ, തുടങ്ങിയവരെ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ ചർച്ചയ്ക്കായി വിളിപ്പിച്ചിട്ടുണ്ട്.