പത്തനംതിട്ട : മകരവിളക്ക് പൂജയ്ക്കായി എത്തിയ ഭക്തരാൾ ഭക്തിസാന്ദ്രമായി ശബരിമല പൂങ്കാവനം. സർവ്വവിഭൂഷണനായ അയ്യനെ ഒരു നോക്ക് കാണാൻ എത്തിയ ഭക്തരുടെ കണ്ഠങ്ങളിൽ നിന്നും മുഴങ്ങുന്നത് സ്വാമിയേ അയ്യപ്പാ എന്ന ശരണ മന്ത്രങ്ങൾ മാത്രം. തിരുനടയിലെത്തി അയ്യനെ ദർശിക്കാൻ പതിനായിരക്കണക്കിന് ഭക്തന്മാരാണ് പൂങ്കാവനത്തിൽ എത്തിച്ചേർന്നത്. വിവിധ ഭാഷകൾ സംസാരിക്കുന്നവർ, വിവിധ സംസ്കാരങ്ങളിൽ ജനിച്ചവരൊക്കെ തന്നെ സഹോദരന്മാരെ പോലെ അന്യോന്യം ചേർന്നാണ് ശ്രീ ധർമ്മ ശാസ്താവിന്റെ മകരവിളക്ക് ദർശിക്കാൻ എത്തിചേരുന്നത് .
മകരവിളക്ക് ദർശിച്ച് മകരജ്യോതിയും കണ്ട് സായൂജ്യമടങ്ങി അടുത്ത കൊല്ലവും ഭഗവാനേ ദർശിക്കാനുള്ള സൗഭാഗ്യം ഉണ്ടാകണമേയെന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ഓരോ ഭക്തരും വീട്ടിലേക്ക് തിരിച്ചു പോകുന്നത്.