കൊച്ചി : ബോബി ചെമ്മണ്ണൂറിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി വാക്കാൽ നിർദ്ദേശിച്ചു. ജാമ്യ ഹർജി ഹർജി പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ജാമ്യം അനുവദിക്കാമെന്ന നിലപാടെടുത്തത്. ഇന്ന് മൂന്നു മണിയോടെ ഉത്തരവ് ഉണ്ടാകും. മൂന്നുവർഷത്തിൽ താഴെ മാത്രം കുറ്റം ലഭിക്കാവുന്ന വകുപ്പുകളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്.
ഹണി റോസിനെതിരെ ബോബി ചെമ്മണ്ണൂർ നടത്തിയത് ദ്വയാർത്ഥ പ്രയോഗങ്ങൾ ആണെന്ന് കോടതി വ്യക്തമാക്കി. ഹണി റോസിന്റെ മാന്യത കൊണ്ടാണ് സദസ്സിൽ വച്ച് പ്രതികരിക്കാതിരുന്നതെന്നും കോടതി വിലയിരുത്തി.ഹൈക്കോടതി നിർദേശത്തെ തുടർന്ന് ഹണി റോസിനെതിരെ ജാമ്യ ഹർജിയിൽ നൽകിയ മോശം പരാമർശങ്ങൾ ബോബി ചെമ്മണ്ണൂർ പിൻവലിച്ചിട്ടുണ്ട്.