തിരുവനന്തപുരം : ഗോപൻ സ്വാമിയുടെ സമാധി പൊളിച്ചു. കോടതിയുടെ ഉത്തരവുപ്രകാരം ഇന്ന് പുലർച്ചയാണ് ഉദ്യോഗസ്ഥർ സമാധി പൊളിച്ചത്.
പോലീസ്,റവന്യൂ,ഫോറൻസിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ആയിരുന്നു സമാധിസ്ഥലം തുറന്ന് പരിശോധിച്ചത്. ഇരിക്കുന്ന അവസ്ഥയിലായിരുന്ന മൃതദേഹം അഴുകിയ നിലയിലായിരുന്നു. കല്ലറയിൽ പൂജാ ദ്രവ്യങ്ങളും ഭസ്മവും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന്
ഇൻക്വസ്റ്റ് നടപടികൾക്കായി മൃതദേഹം ടേബിളിലേക്ക് മാറ്റിയിട്ടുണ്ട്.
മൃതദേഹം അഴുകിയ നിലയിൽ ആയതിനാൽ സംഭവസ്ഥലത്ത് വെച്ച് പോസ്റ്റുമോർട്ടം നടത്താതെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുമെന്നാണ് ലഭ്യമായ വിവരം.