അടൂർ: കൊല്ലം ഫാത്തിമ മാതാ കോളജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു.കടമ്പനാട് കല്ലുകുഴിയിൽ ഇന്ന് രാവിലെ ആറു മണിക്കാണ് അപകടം ഉണ്ടായത്.
വാഗമണിൽ ടൂർ പോയി മടങ്ങിയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് വളവിൽ വീശിയെടുത്തപ്പോൾ റോഡരികിൽ ഉണ്ടായിരുന്ന പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു.
49 വിദ്യാർത്ഥികൾ ബസിൽ ഉണ്ടായിരുന്നു. ഇവരെ അടൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.