സി പിഎം സംസ്ഥാന സമ്മേളത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കബഡി ടൂർണമെന്റ്: വനിതാ വിഭാഗത്തിൽ കൊല്ലം ഫൈനലിൽ

കൊല്ലം : സി പി ഐ എം സംസ്ഥാന സമ്മേളത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച അഖിലേന്ത്യ കബഡി ടൂർണമെൻ്റിൽ വനിതാ വിഭാഗത്തിൽ കൊല്ലവും കോഴിക്കോടും ഫൈനലിൽ. പുരുഷ വിഭാഗത്തിൽ ആദ്യജയം തെലങ്കാനയ്ക്ക്.
വനിതാ വിഭാഗം സെമിയിൽ കൊല്ലം (33- 29) ന്കോട്ടയത്തെ തോൽപിച്ചു. കോഴിക്കോട് (32- 23) ന് ആലപ്പുഴയെ തോൽപിച്ചാണ് ഫൈനലിൽ എത്തിയത്.
പുരുഷൻമാരുടെ ആദ്യ മത്സരത്തിൽ തെലങ്കാന മഹാരാഷ്ട്രയെ (25-24)മറി കടന്നു.
പാരിപ്പള്ളി ഉദയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കബഡിയിൽ നടക്കുന്ന ടൂർണമെൻ്റിൻ്റെ ഫൈനൽ പോരാട്ടങ്ങൾ ഇന്നു വൈകിട്ട് 5 ന് നടക്കും.