നരഭോജി കടുവയെ ചത്തനിലയിൽ കണ്ടെത്തി

വയനാട്: പഞ്ചാരക്കൊല്ലിയിൽ ഭീതി പടർത്തിയ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പിലാക്കാവിൽ നിന്ന് ദൗത്യ സംഘമാണ് ഏഴ് വയസ്സുള്ള പെൺകടുവയുടെ മൃതദേഹം കണ്ടെത്തിയത്.ശരീരത്ത് നിറയെ മുറിപ്പാടുകൾ ഉള്ളതായി ഉദ്യോഗസ്ഥർ അറിയിച്ചു .മറ്റു കടവുകളുമായി ഏറ്റുമുട്ടിയപ്പോഴുണ്ടായ മുറികളായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പിന്റെ ക്യാമറകളിൽ പതിഞ്ഞ നരഭോജി കടുവ തന്നെയാണ് ചത്തതെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വാദം.
പോസ്റ്റ്മോർട്ടതിനു ശേഷം മരണ കാരണം വ്യക്തമാകുമെന്ന് വനം വകുപ്പ് ഡോക്ടർ പറഞ്ഞു.
കടുവയുടെ മൃതദേഹം കണ്ടെത്തിയതിൽ ആശ്വാസം അറിയിച്ച് രാധയുടെ കുടുംബം. അതേസമയം ചത്തത് നരഭോജി കടവ് തന്നെയാണെന്നത് ഉറപ്പുവരുത്തണമെന്നാണ് പ്രവേശവാസികളുടെ ആവശ്യം.