പാലക്കാട്: യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ പാലക്കാട് ജില്ലാ പ്രസിഡന്റ് ആക്കാനുള്ള തീരുമാനത്തിനെതിരെ ഉയർന്നുവന്ന പ്രതിഷേധങ്ങൾക്ക് വിരാമം. ആർഎസ്എസ് നേതൃത്വം ഇടപെട്ടതിനെ തുടർന്നാണ് വിമതവിഭാഗം പ്രതിഷേധങ്ങൾ അവസാനിപ്പിച്ചത്.
വിമത വിഭാഗത്തിലെ ഏഴു നഗരസഭ കൗൺസിലർമാരും, 6 മണ്ഡലം പ്രസിഡന്റുമാരും രാജി സന്നദ്ധത അറിയിച്ചിരുന്നു. തീരുമാനത്തിനെതിരെ ജില്ലയിലെ മുതിർന്ന ബിജെപി നേതാവും ദേശീയ കൗൺസിൽ അംഗവുമായ എൻ. ശിവരാജനും രംഗത്തെത്തിയിരുന്നു. തുടർന്നാണ് ആർഎസ്എസിന്റെ ഇടപെടലുകൾ ഉണ്ടായത് .
Prev Post