വസ്തു തരം മാറ്റുന്നതിന് കൈക്കൂലി: വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ.

തിരുവനന്തപുരം:വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിലായി. പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസർ ഡി.വിജയകുമാറിനെയാണ് വസ്തു തരം മാറ്റുന്നതിന് 5,000 രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് പിടികൂടിയത്.
പഴയകുന്നുമ്മേൽ സ്വദേശിയായ പരാതിക്കാരന്റെ വയൽ ഭൂമിയായ വസ്തു കര ഭൂമിയാക്കുന്നതിന് 2024 ജനുവരി മാസം ഓൺ ലൈനിൽ അപേക്ഷ നൽകിയിരുന്നു. ബന്ധപ്പെട്ട ഓഫീസുകളിലെ നടപടികൾക്ക് ശേഷം ഫയൽ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസിൽ എത്തിയെങ്കിലും, കൈക്കൂലി നൽകാതെ കളക്ടറേറ്റിലേക്ക് റിപ്പോർട്ട് നൽകില്ലെന്ന് അറിയിച്ചതിനെ തുടർന്ന് 2,000 രൂപ കൈക്കൂലി നൽകി. വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് വിജിലൻസിൽ വിവരം അറിയിച്ചത്.