ചെങ്ങന്നൂർ : ഗവണ്മെൻ്റ് ആയൂർവേദ ആശുപത്രിയുടെ പുതിയ കെട്ടിടം
മേയ് മാസത്തിൽ തുറക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
എം.സി. റോഡിൽ ഐ.റ്റി.ഐ. ജംഗ്ഷന് സമീപം ഹാച്ചറി വാർഡിലെ സർക്കാർ വസ്തുവിലാണ്
ആയുർവേദ ആശുപത്രിക്ക് വേണ്ടി ആധുനിക നിലവാരത്തിലുള്ള കെട്ടിട നിർമാണം നടക്കുന്നത്.
മൂന്നാം നിലയുടെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി.
പ്ലാസ്റ്ററിങ്ങ്, ടൈൽ, സാനിറ്ററി, അഗ്‌നി സുരക്ഷാ ജോലികൾ പൂർത്തീകരിച്ച് വരുന്നു .
നഗരസഭ നിയന്ത്രണത്തിലുള്ള ആയുർവേദ ആശുപത്രി പതിറ്റാണ്ടുകളായി സ്ഥല സൗകര്യങ്ങളില്ലാതെ വിവിധ
വാടക കെട്ടിടങ്ങളിൽ മാറി മാറി പ്രവർത്തിക്കുന്നതിനെ തുടർന്നാണ് ആശുപത്രിക്ക് സ്വന്തം കെട്ടിടം വേണമെന്ന ആവശ്യം ഉയർന്നത്.
കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ യുടെ കാലത്ത് നിർമാണോദ്ഘാടനം നടത്തിയെങ്കിലും പിന്നീട്
വിവിധ കാലയളവുകളിൽ അനിശ്ചിതാവസ്ഥയിലായ കെട്ടിടനിർമാണം സജി ചെറിയാൻ മുൻകൈ എടുത്ത് പുനരാരംഭിക്കുകയായിരുന്നു.
മൂന്നു നിലകളിലായി 15,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള കെട്ടിടം 5.23 കോടി ചിലവഴിച്ചാണ് നിർമ്മിക്കുന്നത്.
കിടത്തി ചികിത്സയ്ക്ക് 23 കിടക്കകൾ
സജ്ജീകരിക്കുന്ന കെട്ടിത്തിൽ
താഴത്തെ നിലയിൽ പരിശോധന, ചികിത്സ മുറികളും, ഫാർമസി, സ്‌റ്റോർ റൂം, ശൗചാലയം എന്നിവ പ്രവർത്തിക്കും.പഞ്ചകർമ ചികിത്സയ്ക്കുള്ള മുറികളും ഡോക്ടർമാരുടെ മുറികളും അടുക്കളയും ഒന്നും രണ്ടും നിലകളിലും മുകളിലെ നിലയിൽ മൾട്ടി പർപ്പസ് ഹാളും നിർമ്മിക്കും.