ബസുകൾ നശിപ്പിച്ച കെഎസ്ആർടിസി ജീവനക്കാർ പിടിയിൽ

കൊട്ടാരക്കര : വിവിധ ആവശ്യങ്ങളുന്നയിച്ച് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടി.ഡി.എഫ്) നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ നടത്തിയ പണിമുടക്ക് ദിവസം ബസുകൾക്ക് കേടുപാട് വരുത്തിയ സംഭവത്തിൽ രണ്ട് ജീവനക്കാർ അറസ്റ്റിൽ.
കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർമാരായ സുരേഷ്,പ്രശാന്ത് കുമാർ എന്നിവരെയാണ് പോലിസ് പിടികൂടിയത്.
ഓർഡിനറി, സൂപ്പർ ഫാസ്റ്റ് ഉൾപ്പടെ പത്തു ബസുകൾക്ക് കെടുപാടുകൾ വരുത്തിയിരുന്നു. സംഭവം വിവാദമായതോടെ മന്ത്രി ഗണേഷ്‌കുമാർ അന്വഷണത്തിന് ഉത്തരവിട്ടിരുന്നു.
സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കൊട്ടാരക്കര പോലിസ് നടത്തിയ അന്വഷണത്തിലാണ് ജീവനക്കാർ അറസ്റ്റിലായത്.
പൊതുമുതൽ നശിപ്പിച്ചത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.