പതാക ജാഥ മാർച്ച് ഒന്നിന് കയ്യൂരിൽ നിന്ന് ആരംഭിക്കും

കൊല്ലം : സിപിഐ എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പതാക ജാഥ മാര്‍ച്ച്‌ 1 ന്‌ കയ്യൂരില്‍ നിന്ന്‌ ആരംഭിക്കും. പാർടി സംസ്ഥാന സെക്രട്ടറി  എം വി ഗോവിന്ദൻ മാസ്റ്റർ പതാക ജാഥ ഉദ്ഘാടനം ചെയ്യും.
എം സ്വരാജാണ് ജാഥ ലീഡർ,  വത്സൻ പനോളിയാണ് ജാഥ മാനേജർ. ദീപശിഖ ജാഥ മാർച്ച് 3 ന് വയലാറില്‍ നിന്ന്‌ ആരംഭിക്കും.  പോളിറ്റ് ബ്യുറോ അംഗം  എ വിജയരാഘവൻ ദീപശിഖ ജാഥ ഉദ്ഘാടനം ചെയ്യും. പി കെ ബിജുവാണ്‌ ജാഥ ക്യാപ്‌റ്റന്‍, സി ബി ചന്ദ്രബാബുവാണ് ജാഥ മാനേജർ. കൊടിമര ജാഥ മാർച്ച് 5 ന് ശൂരനാട്‌ നിന്ന്‌ ആരംഭിക്കും. പാർടി പോളിറ്റ് ബ്യുറോ അംഗം  എം എ ബേബി കൊടിമര ജാഥ ഉദ്ഘാടനം ചെയ്യും.
സി എസ്‌ സുജാതയാണ് ജാഥ ക്യാപ്‌റ്റന്‍, രാജു എബ്രഹാമാണ് ജാഥ മാനേജർ. മാർച്ച് 6 മുതൽ 9 വരെ കൊല്ലത്താണ് സിപിഐ എം സംസ്ഥാന സമ്മേളനം.