തിരുവനന്തപുരം : എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ രാജിവെച്ചു.
ദേശീയ അധ്യക്ഷന് രാജിക്കത്ത് നൽകി. ഇന്നലെയാണ് രാജിക്കത്തു നൽകിയത്.
എ.കെ ശശീന്ദ്രനുമായുണ്ടായ
തർക്കങ്ങളെ തുടർന്നാണ് രാജിയെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും കിട്ടിയ വിവരങ്ങൾ.
അജി ആട്ടുകാലിനെ തിരുവനന്തപുരം ജില്ല പ്രസിഡന്റ സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടർന്നാണ് പാർട്ടിയിലെ ഉൾപ്പോര് മറനീക്കി പുറത്ത് വന്നത്.
പാർട്ടിക്ക് ലഭിച്ച മന്ത്രി സ്ഥാനം പാർട്ടിയുടെ തന്നെ മറ്റൊരു എം എൽ എ യായ തോമസ് കെ തോമസിന് നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ കുറച്ച് നാളുകളിയി പി സി ചാക്കോ, എ കെ ശശീന്ദ്രൻ വിഭാഗങ്ങൾ തമ്മിൽ തർക്കങ്ങൾ നടന്നു വരുകയായിരുന്നു.
അതേസമയം കുട്ടനാട് എം എൽ എ തോമസ് കെ തോമസ് ശശീന്ദ്രൻ വിഭാഗത്തിലേയ്ക്ക് കളം മാറി എന്നണ് ഒടുവിൽ ലഭ്യമായ വിവരം.