അനിശ്ചിതത്വത്തിന് വിട എൻസിപിയിൽ സമവായം

മുംബൈ :നാടകീയതകൾക്കൊടുവിൽ എൻ.സി.പി (ശരത് പവാർ) സംസ്ഥാന അധ്യക്ഷനായി കുട്ടനാട് എം.എൽ.എ തോമസ് കെ.തോമസിനെ തിരഞ്ഞെടുക്കാൻ തീരുമാനം. പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാറിൻ്റെ അധ്യക്ഷതയിൽ മുംബൈയിൽ ചേർന്ന യോഗത്തിൽ തീരുമാനം.വനം – വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ വിഭാഗത്തിൻ്റെ പിന്തുണ തോമസ് കെ തോമസിനായിരുന്നു. ശശീന്ദ്രനെ പിന്തുണയ്ക്കുന്നവരിൽ ശക്തമായ പിന്തുണയെ തുടർന്നാണ് എൻസിപി സംസ്ഥാന പ്രസിഡൻറ് സ്ഥാനത്ത് നിന്ന് പി.സി ചാക്കോ കഴിഞ്ഞ ബുധനാഴ്ച രാജിവച്ചത്.സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ച പി.സി ചാക്കോ ദേശീയ വർക്കിങ് പ്രസിഡൻറായി തുടരും.