കൊച്ചി: കസ്റ്റംസ് കോട്ടേഴ്സിൽ മൃതദേഹങ്ങൾ കണ്ടെത്തി. അഡിഷണൽ കമ്മീഷണർ മനീഷ് വിജയ്, സഹോദരി എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മനീഷ് വിജയിക്കൊപ്പം മാതാവും സഹോദരിയും ആണ് കോട്ടേഴ്സിൽ കഴിഞ്ഞു വന്നിരുന്നത്. ജാർഖണ്ഡ് സ്വദേശിയാണ് മനീഷ്. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനീഷ് അവധിയില്ലായിരുന്നു. ലീവ് കഴിഞ്ഞും ഓഫീസിൽ എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് കോർട്ടേഴ്സിൽ എത്തിയപ്പോഴാണ് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ എത്തി ജനൽ തുറന്നു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ മൃതദേഹങ്ങൾ കണ്ടത്.
സംഭവസ്ഥലത്ത് ഉയർന്ന ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും എത്തിയിട്ടുണ്ട്.
വീടിന്റെ മുൻവശവും പിൻവശവും പൂട്ടിയ നിലയിലാണ്. പൂട്ട് പൊളിച്ച് വീടിനകത്തേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.
Prev Post