കൊല്ലം: കഞ്ചാവുമായി യുവാവ് പിടിയിൽ. കിളികൊല്ലൂർ കൊക്കാല വയലിൽ ശാസ്താം നഗർ -20 ൽ ഷബീക്ക്(37) ആണ് എക്സൈസ് പിടിയിൽ ആയത്.
എക്സൈസ് സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കല്ലുംതാഴം, കിളികൊല്ലൂർ ഭാഗത്തു നടത്തിയ പരിശോധനയിൽ പ്രതിയിൽ നിന്നും 1.290 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഗ്രേഡ് അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ ജോൺ സിവിൽ എക്സൈസ് ഓഫീസർമാരായ സിദ്ദു, അജീഷ്ബാബു, ശ്രീനാഥ്, അഖിൽ, ശ്രീവാസ്, ശിവപ്രകാശ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Post