മലപ്പുറം : അമ്മയെ വെട്ടി കൊല്ലപ്പെടുത്തി മകൻ.മലപ്പുറം വൈലത്തൂർ കാപ്പരയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആമിന (65)യാണ് മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
മകൻ മുസമ്മിൽ പോലീസ് പിടിയിലായി.
പാചക മുറിയിൽ നിൽക്കുകയായിരുന്ന അമ്മയെ വടിവാൾ ഉപയോഗിച്ച് വെട്ടിയതിനു ശേഷം ഗ്യാസ് കുറ്റി ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം.
മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് മുസമ്മിൽ എന്ന് പോലീസുകാർ പറഞ്ഞു. വർഷങ്ങളായി ചികിത്സയിൽ ആയിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉന്നത സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
Prev Post