കൊല്ലം : സംസ്ഥാന റവന്യൂ വകുപ്പിന്റെയും സർവ്വെ വകുപ്പിന്റെയും 2023-24 ലെ റവന്യൂ അവാർഡുകൾ പ്രഖ്യാപിച്ചതിൽ മികച്ച വില്ലേജ് ഓഫീസായി കൊട്ടാരക്കര വില്ലേജ് ഓഫീസിനെ തിരഞ്ഞെടുത്തു. മാതൃകാപരമായ നേട്ടത്തിന് ചുക്കാൻ പിടിച്ചത് വില്ലേജ് ഓഫിസർ വി. ജോബിയാണ്.
വില്ലേജ് ഓഫീസിൻ്റെ ഒരു വർഷത്തെ പ്രവർത്തനം,ജനങ്ങളുമായുള്ള അടുപ്പം തുടങ്ങിയവ കണക്കിലെടുത്താണ് റവന്യൂ പുരസ്കാരത്തിനു തിരഞ്ഞെടുക്കുന്നത്.
സ്പെഷ്യൽ വില്ലേജ് ഓഫീസർമാരായ കെ.ആർ രാജേഷ്,ബി.മനേഷ് വില്ലേജ് അസിസ്റ്റന്റ് എം എസ് അനീഷ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്മാരായ കെ.കൈരളി,ടി.എസ് അഭിജിത്ത്,പി.ടി.എസ് ജയകുമാരി
എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ നേട്ടം കൈവരിക്കാൻ കാരണമെന്ന് വില്ലേജ് ഓഫീസർ ജോബി പറഞ്ഞു.
Prev Post