ഷോർട്ട് സർക്യൂട്ട്: വീടിന് തീപിടിച്ചു

ചെങ്ങന്നൂർ : ഷോർട്ട് സർക്യൂട്ട് കാരണം വീടിൻ്റെ അടുക്കളയോട് ചേർന്ന ഷെഡിന് തീപിടിച്ച് നാശനഷ്ടം ഉണ്ടായി .
ചെങ്ങന്നൂർ വാഴാർമംഗലം പടിഞ്ഞാറേ മാമശ്ശേരിയിൽ ഹരിയുടെ വീടിൻ്റെ അടുക്കളയോട് ചേർന്ന ഷെഡിലാണ് തീപിടിത്തമുണ്ടായത്.
സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
ചെങ്ങന്നൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി
തീ നിയന്ത്രണ വിധേയമാക്കി.