ഓഫീസ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ.

എറണാകുളം: കൈക്കൂലി വാങ്ങവെ സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥ വിജിലൻസ് പിടികൂടി. ഓഫീസ് അസിസ്റ്റന്റ് ശ്രീജയാണ് 1,750 രൂപ കൈക്കൂലി വാങ്ങവേ എറണാകുളം മദ്ധ്യമേഖല വിജിലൻസ് പിടികൂടിയത് .
പരാതിക്കാരിയുടെ വസ്തുവിന്റെ രജിസ്ട്രേഷൻ എറണാകുളം സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയിരുന്നു. രജിസ്ട്രേഷന് ശേഷം സബ് രജിസ്ട്രാർ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റായ ശ്രീജ തനിക്കും, സബ് രജിസ്ട്രാർക്കും, ക്ലാർക്കിനും രജിസ്ട്രേഷൻ നടത്തി കൊടുക്കുന്നതിന് കൈക്കൂലി വേണമെന്ന് പരാതിക്കാരിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പരാതിക്കാരി ഈ വിവരം എറണാകുളം വിജിലൻസ് മദ്ധ്യമേഖല പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ധേശപ്രകാരം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ശ്രീജയെ പിടികൂടിയത്.