ചുവപ്പിൽ മുങ്ങി നഗരം ; സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയേറും

കൊല്ലം :  കൊല്ലത്ത് മാർച്ച് ആറു മുതൽ ഒമ്പതുവരെ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനു ഇന്ന് കൊടിയേറും. ദേശീയ കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.30 വർഷങ്ങൾക്കു ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലം ആതിഥ്യം വഹിക്കുന്നത് . 
നഗരത്തിലെ ആശ്രമം മൈതാനിയും കൊല്ലം കോർപ്പറേഷൻ ടൗൺഹാളുമാണ് വേദികൾ.
ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയും നിയമസഭാ, തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കേറ്റ ക്ഷീണം, സർക്കാരും പാർട്ടിയും നേരിട്ട വിവാദങ്ങൾ എന്നിവ ചർച്ചാ വിഷയമാകും. വലിയ രീതിയിൽ കൊട്ടിഘോഷിച്ച് നടത്തിയ നവകേരള സദസ്സുമായി ബന്ധപ്പെട്ട വിവാദങ്ങൾ,  ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട വിവാദങ്ങൾ, മുഖ്യമന്ത്രിയുമായി  ബന്ധപ്പെട്ട് നിരന്തരം ഉയർന്നുവന്ന ആരോപണങ്ങൾ തുടങ്ങിയവയെല്ലാം
ചർച്ച ചെയ്യും.
മാർച്ച്‌ 9 ന് റെഡ് വൊളന്റിയർ മാർച്ച്, പ്രകടനം, പൊതുസമ്മേളനം എന്നിവയോടെ സംസ്ഥാന സമ്മേളനം സമാപിക്കും.