9 മണിക്ക് ശേഷവും മദ്യം നൽകണം; നിർദ്ദേശങ്ങൾ നൽകി ബെവ്‌കോ

തിരുവനന്തപുരം: ഒൻപതു മണിക്ക് ശേഷം മദ്യം വാങ്ങാൻ എത്തുന്നവർക്കും മദ്യം നൽകണമെന്ന് നിർദ്ദേശം നൽകി ബെവ്‌കോ. ഔട്ട്ലെറ്റ് മാനേജർമാർക്കാണ് നിർദ്ദേശം നൽകിയത്.
നിലവിൽ രാത്രി 9 മണിക്ക് ആണ് ഷോപ്പുകൾ അടയ്ക്കുന്നത്. പുതിയ നിയമം നടപ്പിലാക്കുന്നതോടെ 9 മണിക്ക് ശേഷം വരുന്നവർക്കും മദ്യം നൽകിയതിനു ശേഷം മാത്രമേ ഔട്ട്ലെറ്റുകൾ അടയ്ക്കാൻ കഴിയുകയുള്ളൂ.
ഒൻപതു മണിക്ക് ശേഷവും വരിയിൽ നിൽക്കുന്നവർക്ക് മദ്യം നൽകിയതിനു ശേഷം മാത്രമേ ഷോപ്പ് അടക്കാവു എന്നാണ് നിർദേശം.സാദാ ഔട്ട്ലെറ്റുകൾക്ക് പുറമേ പ്രീമിയം ഔട്ട്ലെറ്റുകൾക്കും പുതിയ നിയമം ബാധകമാണ്.