കൊല്ലത്തുനിന്ന് വിനോദയാത്ര പോയ വിദ്യാർത്ഥികളിൽ നിന്ന് കഞ്ചാവ് പിടികൂടി

കൊല്ലം : വിനോദയാത്ര പോയ ടൂറിസ്റ്റ് ബസില്‍ നിന്ന് കഞ്ചാവുമായി വിദ്യാർത്ഥികളെ പിടികൂടി. കൊല്ലം നഗരത്തിലെ കോളജില്‍ നിന്ന് വയനാട്ടിലേക്ക് യാത്ര പുറപ്പെട്ട സംഘത്തിലെ മൂന്ന് പേരെയാണ് കൊല്ലം വെസ്റ്റ് പൊലീസ് പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബസ് തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിൽ ബിരുദ വിദ്യാർത്ഥികളായ പെരുമണ്‍ സ്വദേശി സിദ്ദി (20),നീരാവില്‍ സ്വദേശികളായ ആരോമല്‍ (21),ശബരിനാഥ് (21)എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 48 ഗ്രാം കഞ്ചാവ് പിടികൂടി .