കൊല്ലം : നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ പിടികൂടി. വാളത്തുങ്കൽ ചേതന നഗറിൽ ജോർജ് (30) ആണ് പോലീസ് പിടിയിലായത്.
ഇരവിപുരം പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 10 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തി.
സിറ്റി പോലീസ് കമ്മീഷണറുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഡാൻസഫ് സ്കോഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
ഇരവിപുരം വഞ്ചി കോവിൽ പ്രദേശത്ത് കുറച്ചു ദിവസമായി പോലീസ് പരിശോധന നടത്തി വരികയാണ്.
കഴിഞ്ഞ ശനിയാഴ്ച നടത്തിയ പരിശോധനയിൽ ഇരവിപുരം വഞ്ചി ക്കോവിൽ കൈരളി ഫുഡ്സിന്റെ ഗോഡൗണിൽ നിന്നും 50 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയിരുന്നു. പോലീസിനെ കണ്ട് രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി ഇരവിപുരം എസ് എച്ച് ഒ രാജീവ് പറഞ്ഞു.
രഞ്ജു