പുതിയ ഡിജിപി കേന്ദ്രത്തിന് ലിസ്റ്റ് അയച്ച് സംസ്ഥാനം

തിരുവനന്തപുരം : പുതിയ പോലീസ് മേധാവി ആറു പേരുടെ പട്ടിക കേന്ദ്രത്തിന് അയച്ച് സംസ്ഥാനം. നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജൂണില്‍ വിരമിക്കാനിരിക്കെയാണ് ആറ് പേരുടെ പട്ടിക ആഭ്യന്തര വകുപ്പ് തയ്യാറാക്കി കേന്ദ്ര അനുമതിക്കായി നൽകിയത്.

റോഡ് സേഫ്റ്റി കമ്മീഷണര്‍ നിധിന്‍ അഗര്‍വാളാണ് പട്ടികയില്‍ ഏറ്റവും സീനിയര്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമും പട്ടികയില്‍ ഇടംപിടിച്ചു.
പട്ടികയില്‍ പി വി അൻവറിന്റെ വെളിപ്പെടുത്തലിലൂടെ വിവാദത്തിൽ അകപ്പെട്ട ബറ്റാലിയന്‍ എഡിജിപി എം ആര്‍ അജിത് കുമാറും ഉൾപ്പെട്ടിട്ടുണ്ട്.

ഇന്റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ റവാഡ ചന്ദ്രശേഖര്‍, വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത, എസ്പിജി അഡീഷണല്‍ ഡയറക്ടര്‍ സുരേഷ് രാജ് പുരോഹിത് എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് മൂന്ന് പേര്‍.