കഞ്ചാവുമായി യുവാവ് പിടിയിൽ

ഇടുക്കി : അടിമാലിയിൽ 2 കിലോഗ്രാമിലധികം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. രാജാക്കാട് സ്വദേശി എസ് അഭിനന്ദി(19 ) നെയാണ് പിടികൂടിയത്. അടിമാലി നർക്കോട്ടിക് എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർവി.പി മനൂപിന്റെ നേതൃത്വത്തിൽ
ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.എം.അഷ്റഫ്, എൻ.കെദിലീപ്, പ്രിവൻ്റീവ് ഓഫീസർ ബിജു മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൾ ലത്തീഫ്, മുഹമ്മദ് ഷാൻ.കെ.എസ്, ബിബിൻ ജെയിംസ്, സുബിൻ വർഗീസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിതിൻ ജോണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്