കൊല്ലം : കടയ്ക്കൽ ദേവി ക്ഷേത്രത്തിൽ വിപ്ലവഗാനം പാടിയ സംഭവത്തിൽ അന്വേഷണത്തിന് ഒരുക്കി ദേവസ്വം ബോർഡ്.
ഉപദേശക സമിതിയുടെ വിശദീകരണം തേടി ദേവസ്വം ബോർഡ് കത്ത് നൽകിയിട്ടുണ്ട്.
റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം ആവശ്യമെങ്കിൽ വിജിലൻസ് അന്വേഷണം ഉണ്ടാകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്ത് പറഞ്ഞു.
സ്ക്രീനിൽ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടികളുടെ ദൃശ്യം കാട്ടിയ സംഭവം ദേവസ്വം വിജിലൻസ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രമോ, ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമോ പാർട്ടി പരിപാടികൾക്കുള്ള വേദിയാകരുതെന്ന വ്യക്തമായ ഹൈക്കോടതി ഉത്തരവ് നിലവിൽ ഉണ്ട്. ഇതുതന്നെയാണ് ദേവസം ബോർഡിന്റെയും സർക്കാരിന്റെയും നിലപാട്. അത് കൃത്യമായി നടപ്പാക്കി ദേവസം ബോർഡ് മുന്നോട്ടു പോകുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
എന്നാൽ സ്പോൺസർമാരും, കാണികളും ആവശ്യപ്പെട്ടതനുസരിച്ചാണ് വിപ്ലവഗാനം പാടിയതെന്നാണ് ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളും ഗായകൻ അലോഷി ആദവും പറയുന്നത്.
Next Post