ആശാ പ്രവർത്തകരുടെ സെക്രട്ടേറിയേറ്റ് ഉപരോധം റോഡ് ഗതാഗതം സ്തംഭിച്ചു

തിരുവനന്തപുരം : ആശാ പ്രവർത്തകർ സെക്രട്ടേറിയേറ്റ് വളഞ്ഞുള്ള ഉപരോധം ആരംഭിച്ചു.
ഓണറേറിയം വർദ്ധിപ്പിക്കുന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാപ്പകൽ സമരം ആരംഭിച്ചു 35 ദിവസം പിന്നിട്ടിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ അനുകൂല നീക്കങ്ങളും നടക്കാത്ത സാഹചര്യത്തിലാണ് ആശാപ്രവർത്തകർ സെക്രട്ടറിയേറ്റ് വളഞ്ഞ് ഉപരോധം ആരംഭിച്ചത്.
സമരാനുകൂലികൾ സെക്രട്ടറിയേറ്റിനു മുന്നിലെ എംജി റോഡ് ഉപരോധിച്ചതോടെ വാഹന ഗതാഗതം സ്തംഭിച്ചു.
ആഷാ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി സംഘടനകളിലെ പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു.
സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്ന് നൂറുകണക്കിന് ആശാപ്രവർത്തകരാണ് തലസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കോൺഗ്രസ് ഉൾപ്പെടെ വിവിധ രാഷ്ട്രീയപാർട്ടികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ഉപരോധ സമരം പൊളിക്കുവാൻ സർക്കാർ ഇന്ന് വിവിധ ജില്ലകളിൽ ആശാവർക്കർമാർക്ക് പരിശീലന പരിപാടി നിശ്ചയിച്ചിരുന്നു. കർശനമായി ആശാവർക്കർമാർ പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്ന് ആരോഗ്യ വകുപ് നിർദേശവും നൽകിയിട്ടുണ്ട്. സർക്കാരിൻ്റെ ഈ തന്ത്രങ്ങളെയും സമ്മർദ്ദങ്ങളെയും മറികടന്നുകൊണ്ടാണ് ആയിരക്കണക്കിന് ആശമാരെ ആണിനിരത്തി സെക്രട്ടറിയേറ്റ് ഉപരോധിക്കുമെന്ന് സമരസമിതി അറിയിച്ചത്.