ഇറിഡിയത്തിന്റെ പേരിൽ 500 കോടിയുടെ തട്ടിപ്പ്

പാലക്കാട് : ഇറിഡിയത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്. തൃശൂർ പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് ആണ് ഇറിഡിയത്തിന്റെ പേരിൽ 500 കോടി രൂപ തട്ടിയതായി പരാതി ഉയർന്നിരിക്കുന്നത്.മാപ്രാണം സ്വദേശി മനോജ് ആണ് പരാതിയുമായി രംഗത്തെത്തിയത്.
പാലക്കാട്‌ സ്വദേശി ഹരിദാസ് ഇരിഞ്ഞാലക്കുട സ്വദേശി ജിഷ എന്നിവരുടെ നേതൃത്വത്തിൽ ആണ് പണം തട്ടിയെടുത്തത്. 5000 രൂപ മുതൽ ഒരു കോടി രൂപ വരെ നിക്ഷേപകരരിൽ നിന്ന് പ്രതികൾ തട്ടിയെടുത്തിട്ടുണ്ട്.
പ്രധാനമന്ത്രിയുടെയും അമിത്ഷായുടെയും പേര് പറഞ്ഞായിരുന്നു തട്ടിപ്പ്. കൊൽക്കത്തയിൽ പ്രവർത്തിക്കുന്ന സന്യാസി മഠത്തിലെ സ്ഥാനപതിയാണെന്ന് വിശ്വസിപ്പിച്ചാണ് ഹരിദാസ് നിക്ഷേപകരിൽ നിന്ന് പണം തട്ടിയത്.
പരാതിയുമായി രംഗത്തെത്തിയ മനോജിന് നേരെ പ്രതികളുടെ ഭാഗത്ത് നിന്നും വധഭീഷിണി ഉണ്ടായതായും പരാതിക്കാർ പറയുന്നു.
വരും ദിവസങ്ങളിൽ പണം നഷ്ടപ്പെട്ട കൂടുതൽ പേർ പരാതിയുമായി മുന്നോട്ടുവരുമെന്നാണ് മനോജ് പറയുന്നത്.