കണ്ണൂരിൽ യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തി .

കണ്ണൂർ : കണ്ണൂർ കൈതപ്പുറത്ത് ഒരാളെ വെടിവെച്ച് കൊലപ്പെടുത്തി ഇരിക്കൂർ കല്യാട് സ്വദേശി രാധാകൃഷ്ണൻ ആണ് കൊല്ലപ്പെട്ടത്. പ്രതി സന്തോഷ് പിടിയിലായി.
കെട്ടിട നിർമ്മാണം നടക്കുന്ന വീട്ടിൽ വച്ചായിരുന്നു സന്തോഷ് രാധാകൃഷ്ണന് നേരെ വെടിയുതിർത്തത്. ഒറ്റക്കൂഴൽ തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. ഇന്ന് വൈകിട്ട് ആറരയോടെ ആയിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
കൊലപാതകത്തിനിടയാക്കിയ കാരണം സന്തോഷ് പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. വെടിവെയ്ക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെത്താനയുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.