കോഴിക്കോട് : മയക്കുമരുന്ന് സംഘത്തെ പിടികൂടി പോലീസിൽ ഏൽപ്പിച്ചവർക്ക് നേരെ വധഭീഷണി. തൂവ്വൂർ ഗ്യാലക്സി ക്ലബ്ബ് പ്രവർത്തകർക്ക് നേരെയാണ് ലഹരി മാഫിയ സംഘത്തിന്റെ ഭീഷണി.
ഭീഷണിയെ തുടർന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
ലഹരി സംഘങ്ങളുടെ പിടിയിൽ നിന്ന് പ്രദേശത്തെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ദിവസങ്ങള്‍ക്ക് മുൻപ് ലഹരി മാഫിയ സംഘത്തെ ക്ലബ്ബ് പ്രവർത്തകരുടെ നേതൃത്വത്തില്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഭീഷണി.
വീട്ടില്‍ കയറി കൊല്ലുമെന്നും കുടുംബത്തെ അപായപ്പെടുത്തുമെന്നുമടക്കമുള്ള ഭീഷണികൾ പ്രവർത്തകർക്ക് ലഭിക്കുന്നുണ്ട്.