കോഴിക്കോട്: വസ്ത്രശാലയിൽ എത്തിയ 12 വയസ്സുകാരനെ ജീവനക്കാരൻ തള്ളിയിട്ടു. കോഴിക്കോട്
തൊട്ടിൽപ്പാലത്ത് പ്രവർത്തിക്കുന്ന വസ്ത്രശാലയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത് . കടയിൽ നിന്ന് എടുത്ത വസ്ത്രം മാറ്റിയെടുക്കാൻ വേണ്ടി എത്തിയ കുട്ടിയെയാണ് ടെക്സ്റ്റൈൽസ് ജീവനക്കാരൻ തള്ളിയിട്ടത്. സംഭവത്തില്‍ ദൃശ്യങ്ങൾ പുറത്ത് വന്നു. ജീവനക്കാരൻ അശ്വന്ത് എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു.