പാരമ്പര്യവൈദ്യന്‍ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതി ഷൈബിന്‍ അഷ്‌റഫിന് 13 വര്‍ഷവും 9 മാസവും തടവ് ശിക്ഷ
മലപ്പുറം: മൈസൂരുവിലെ പാരമ്പര്യവൈദ്യന്‍ ഷാബ ഷെരീഫിനെ നിലമ്പൂരില്‍ വെച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതി ഒന്നാം പ്രതി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിൻ (37) 13 വർഷവും 9 മാസവും. ശിക്ഷ വിധിച്ചു. രണ്ടാം പ്രതിയും ഷൈബിൻ്റെ മാനേജറുമായ വയനാട് ബത്തേരി പൊന്നക്കാരൻ ഷിഹാബുദ്ദീൻ (39) 8 വർഷവും 9 മാസവും ഷൈബിൻ്റെ കൂട്ടാളിയായ ആറാം പ്രതി നിലമ്പൂർ നടുതൊടിക നിഷാദിന് (32) 5 വർഷവും 9 മാസവും മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. ഇതു കൂടാതെ ഒന്നാം പ്രതി ഷൈബിന് 2,45,000 രൂപ പിഴയും അടയ്ക്കണം. രണ്ടാം പ്രതി 60,000 രൂപയും ആറാം പ്രതി 45,000 രൂപയും പിഴ അടയ്ക്കണം. മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ പ്രതികൾക്കെതിരെ . കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ കോടതി നേരത്തെ കണ്ടെത്തിയിരുന്നു.കേസിലെ ഒമ്പത് പ്രതികളെ വെറുതെവിട്ടിരുന്നു
മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് കൊലക്കേസിൽ ഒന്നാം പ്രതി ഷൈബിൻ അഷറഫ് ഉൾപ്പടെ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു
കേരളത്തിൽ ഏറെ ചർച്ചയായതും നാടകീയവുമായ കേസായിരുന്നു ഷാബാ ഷെരീഫ് കൊലക്കേസ്. മൃതദേഹം കണ്ടെത്താനാകാത്ത കേസാണിത്. ശാസ്‌ത്രീയ പരിശോധന ഫലങ്ങൾ കേസിൽ നിർണ്ണായകമായിരുന്നു. മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി രഹസ്യം ചോർത്താനാണ് ഷാബാ ശരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റ് 1ന് മൈസൂരുവിലെ വീട്ടിൽ നിന്നാണ് ഷാബാ ശരീഫിനെ തട്ടിക്കൊണ്ടുപോയത്
മുക്കട്ടയിലെ ഷൈബിൻ്റെ വീട്ടിൽ താമസിപ്പിച്ച ഷാബാ ശരീഫിനെ 2020 ഒക്ടോബർ 8ന് കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചാക്കിൽക്കെട്ടി ചാലിയാറിൽ ഒഴുക്കുകയായിരുന്നു. കേസിൽ 80 സാക്ഷികളെ വിസ്തരിച്ചു. മൃതദേഹം വെട്ടിനുറുക്കാൻ ഉപയോഗിച്ച പുളിമര പലകയുടെ കുറ്റി അന്വേഷണത്തിൽ കണ്ടെത്തി. നിലമ്പൂർ സ്റ്റേഷന് സമീപം രാധാകൃഷ്ണൻ നായർ എന്നയാളുടെ വീട്ടുവളപ്പിലെ പുളിമരത്തിൻ്റെ കുറ്റിയാണ് പോലീസ് കണ്ടെത്തിയത്. ഈ പുളിമരം മര വ്യാപാരിയായ പറമ്പാടൻ ഉമ്മറിനാണ് രാധാകൃഷ്ണൻ വിറ്റത് ഇയാളിൽ നിന്ന് ഷാബാ ഷരീഫിൻ്റെ മൃതദേഹം വെട്ടിനുറുക്കിയ നൗഷാദ് ഒന്നര മീറ്റർ നീളമുള്ള മരക്കഷണം വാങ്ങിയത്
കൊലപാതകത്തിന് തൊട്ടടുത്ത ദിവസമാണ് മരക്കഷണം വാങ്ങിയത്. വെട്ടിനുറുക്കാൻ അനുയോജ്യവും ബലമുള്ളതുമായ ഒരു പുളിമരക്കഷണമാണ് തിരഞ്ഞെടുത്തതെന്ന് പ്രതി നൗഷാദ് പോലീസിനോട് പറഞ്ഞു.