താമരശ്ശേരി ഷിബില കൊലക്കേസിൽ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

വയനാട് : താമരശ്ശേരിയിൽ ഭർത്താവ് കൊലപ്പെടുത്തിയ ഷിബിലയുടെ യുടെ പരാതിയിൽ സമയബന്ധിതമായി നടപടിയെടുക്കാതിരുന്ന ഗ്രേഡ് സബ് ഇൻസ്പെക്ടർ കെ കെ നൗഷാദിന് സസ്പെൻഷൻ.
മയക്കുമരുന്നിന് അടിമയായ ഭർത്താവ് യാസർ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും, തനിക്ക് അയാളിൽ നിന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഷിബില പോലീസിൽ പരാതി നൽകിയത് . യാസിറിനെതിരെ പരാതി നൽകിയ ശേഷം നിരന്തരമായി സ്റ്റേഷനില്‍ വിളിച്ചിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ഷിബിലയുടെ പിതാവ് അബ്ദുറ്ഹമാന്‍ ആരോപണമുന്നയിച്ചിരുന്നു. അന്വേഷിക്കാതിരുന്നതാണ് മകൾ നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് മാതാപിതാക്കൾ ആരോപിച്ചു. പോലീസ് നടപടി എടുത്തിരുന്നെങ്കിൽ
തങ്ങൾക്ക് മകൾ നഷ്ടപ്പെടില്ലെന്നും അവർ പറഞ്ഞു.
താമരശ്ശേരി പോലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. ജില്ല റൂറൽ എസ്പി 15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകണമെന്നു നിർദേശം നൽകിയിട്ടുണ്ട്.