ശ്രീനാരായണ ഓപ്പൺ സർവ്വകലാശാലയുടെ നിർമ്മാണ ഉദ്ഘാടനം ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു

കൊല്ലം : ശ്രീനാരായണ ഓപ്പൺ സർവ്വകലാശാലയുടെ നിർമ്മാണ ഉദ്ഘാടനം ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു.
കൊല്ലം താലൂക്കില്‍ മുണ്ടയ്ക്കല്‍ വില്ലേജില്‍ ബീച്ച് റോഡിന് സമീപമായയി 3.292 ഹെക്ടര്‍ ഭൂമിയിലാണ് ആസ്ഥാനമന്ദിരം ഉയരുക. ഇതിനായി 26.02 കോടി രൂപയുടെ ധനാനുമതി ലഭിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പും റവന്യു വകുപ്പും നല്‍കിയ ശിപാര്‍ശകള്‍ ധനകാര്യ വകുപ്പ് അംഗീകരിക്കുകയായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന്‌ ശേഷം 2020 ഒക്ടോബർ രണ്ടിനാണ് കേരളത്തിലെ 15-ാമത്തെ സർവകലാശാലയായി ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചത്.നിലവിൽ വാടക കെട്ടിടത്തിലാണ് സർവകലാശാലയുടെ ആസ്ഥാനം പ്രവർത്തിക്കുന്നത്.
കൊല്ലം മേയർ ഹണി ബെഞ്ചമിൻ ഇരവിപുരം എംഎൽഎ എം നൗഷാദ്, ജില്ലാ കളക്ടർ ദേവീദാസൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു