കോഴിക്കോട് : ആശുപത്രി ആക്രമിച്ച് ലഹരി സംഘം.കോഴിക്കോട് കടലുണ്ടി ആശുപത്രിയിൽ ഇന്നലെ വൈകിട്ട് ആറു മണിയ്ക്ക് ആയിരുന്നു സംഭവം. ആക്രമി സംഘത്തിലേ പരപ്പനങ്ങാടി സ്വദേശി ഉഫൈദിനെ പൊലീസ് പിടികൂടി.
വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിനെയും കൊണ്ട് ആശുപത്രിയിൽ എത്തിയ ലഹരി സംഘമാണ് റിസപ്ഷൻ അടിച്ചു തകർക്കുകയും ജീവനക്കാർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തത്.
രക്ഷപ്പെട്ട പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു