സ്വാശ്രയ സംഘത്തിനെതിരെ പണത്തട്ടിപ്പ് പരാതി 

കൊല്ലം : സ്വാശ്രയ സംഘത്തിൽ നിക്ഷേപിച്ച പണം തിരികെ നൽകിയില്ലന്ന് പരാതി. കൊല്ലം കടയ്ക്കലിൽ  പ്രവർത്തിക്കുന്ന സന്മാർഗ  ദായനി സഹായ സംഘത്തിനെതിരെ  ആണ് പരാതി ഉയർന്നത്. സിപിഐ യുടെ നിയന്ത്രണത്തിൽ ആണ് സംഘത്തിന്റെ പ്രവർത്തനം. അഞ്ചു കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് നിക്ഷേപകർ പറയുന്നത്. റിട്ടയേർഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ പണമാണ് നഷ്ടപ്പെട്ടത്. തട്ടിപ്പിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വത്തിനടക്കം പരാതികൾ അയച്ചിട്ടും നടപടി ഉണ്ടായില്ലെന്നാണ് നിക്ഷേപകർ പറഞ്ഞത്.