ദില്ലി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി.. നേരത്തെ കേന്ദ്ര കമ്പനി കാര്യമന്ത്രാലയത്തിന് എസ് എഫ് ഐ ഒ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് വീണ വിജയനെ പ്രതിയാക്കി പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്. സിഎംആർഎൽ, എക്സാലോജിക് എന്നീ കമ്പനികളെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സേവനം നൽകാതെ 1 കോടി 72 ലക്ഷം രൂപ സി എം ആർ എൽ കമ്പനിയിൽ നിന്ന് വീണ വിജയൻ ഡയറക്ടർ ആയ എക്സാലോജിക് കമ്പനി കൈപ്പറ്റിയെന്നാണ് കേസ്.
അതേസമയം സിഎംആറിൽ നിന്നും സഹോദര സ്ഥാപനത്തിൽ നിന്നും 2 കോടി 72 ലക്ഷംരൂപ വീണ വിജയൻ ഡയറക്ടർ ആയ എക്സാലോജിക് കമ്പനി കൈപ്പറ്റിയിട്ടുണ്ടെന്നാണ് എസ്എഫ്ഐഒ പുതിയ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
വിശദമായ റിപ്പോർട്ട് ദില്ലിയിലെ പ്രത്യേക കോടതിയിൽ എസ്എഫ്ഐഒ എന്ന സമർപ്പിച്ചിട്ടുണ്ട്