എറണാകുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയിക്കിയ മധ്യവയസ്കന്‍ അറസ്റ്റില്‍. എറണാകുളം വാഴക്കുളത്ത് ആണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നന്നത്. വാഴക്കുളം ചെമ്പറക്കി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്. 2024 ഓഗസ്റ്റ് ഒന്നാം തീയതിക്കും സെപ്റ്റംബർ 30-നും തീയതിക്കും ഇടയിലുള്ള ഒരു ദിവസം വൈകിട്ടാണ് പ്രതി പെണ്‍കുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് തൊട്ടടുത്ത മൂന്ന് ദിവസങ്ങളില്‍ പീഡനം തുടർന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയപ്പോള്‍ കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തടിയിട്ടപറമ്പു പൊലീസ് കേസെടുക്കുകയായിരുന്നു. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തു.