വീണ വിജയനെതിരെ കേസ് ; രാഷ്ട്രീയ പ്രേരിതമെന്ന് എം വി ഗോവിന്ദൻ

മധുര : മാസപ്പടി കേസിൽ വീണ വിജയനെതിരെ എസ്എഫ്ഐഒ എടുത്ത കേസ് രാഷ്ട്രീയപ്രേരിതമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് സമ്മേളന നഗരിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേസിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന ഉണ്ട് . ഡൽഹി ഹൈക്കോടതിയിൽ ഈ കേസ് നീതിപൂർവ്വം പരിഗണിച്ച ജഡ്ജിയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി. എന്നാൽ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം മറ്റൊരു ജഡ്ജിയെ കൊണ്ട് കേസ് പരിഗണിക്കാൻ ഇരിക്കവെയാണ് എസ്എഫ്ഐഒ യുടെ തിടുക്കത്തിലെ നടപടി.
മൂന്നു വിജിലൻസ് കോടതികളും തള്ളിയ കേസാണ്.
സർക്കാരോ മുഖ്യമന്ത്രിയോ സി എം ആർ എൽ ന് യാതൊരുവിധ സഹായവും നൽകിയിട്ടില്ല. മറ്റു നേതാക്കൻമാർ വാങ്ങിയ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പരാമർശം ഇല്ലത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
എസ്എഫ്ഐഒ യുടെ രാഷ്ട്രീയപ്രേരിതമായ നടപടി പാർട്ടി നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.