അവധിക്കാലം ഉല്ലാസകരമാക്കാൻ കെ.എസ്.ആര്‍.ടി.സി

കൊല്ലം : വേനലവധിക്കാലത്ത് ഉല്ലാസയാത്രകളുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍. കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, ചടയമംഗലം, പത്തനാപുരം, പുനലൂര്‍, കുളത്തൂപ്പുഴ, ചാത്തന്നൂര്‍, ആര്യങ്കാവ് തുടങ്ങിയ ബസ് സ്റ്റേഷനുകളില്‍നിന്നാണ് യാത്രകള്‍.
ഗവി, മൂന്നാര്‍, വാഗമണ്‍, വയനാട്, രാമക്കല്‍മേട്, ഇലവീഴാപൂഞ്ചിറ, കുമരകം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ ആഡംബര ഹൗസ്ബോട്ട് യാത്രകള്‍, കണ്ണൂര്‍, നെല്ലിയാമ്പതി, നിലമ്പൂര്‍, സൈലന്റ് വാലി, റോസ്മല, പൊന്മുടി, കന്യാകുമാരി, പാണിയേലി പോര്, കൊട്ടിയൂര്‍, തെ•ല, ജഡായുപ്പാറ എന്നിങ്ങനെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ട്രിപ്പുകള്‍. റസിഡന്റ്സ് അസോസിയേഷനുകള്‍, കുടുംബശ്രീ, പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍, പെന്‍ഷന്‍ സംഘടനകള്‍, ക്ലബുകള്‍, ടൂര്‍ കൂട്ടായ്മകള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഗ്രൂപ്പ് ബുക്കിങ്ങിനും സൗകര്യമുണ്ട്.

അന്വേഷണങ്ങള്‍ക്ക് കൊല്ലം: 9995554409, കരുനാഗപ്പള്ളി: 99612 22401, കൊട്ടാരക്കര: 95671 24271, ചടയമംഗലം: 99615 30083, പുനലൂര്‍: 94954 30020, പത്തനാപുരം: 75618 08856, കുളത്തുപ്പുഴ: 89219 50903, ചാത്തന്നൂര്‍: 7012792785, ആര്യങ്കാവ്: 80750 03169.