വാറ്റ് ചാരായം പിടികൂടി എക്സൈസ്

ഇടുക്കി: മാടപ്ര കരയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 20 ലിറ്റർ ചാരായവും100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. കൂത്താട്ടുകുളം സ്വദേശി ജോൺ വർഗീസ് (64) ആണ് പിടിയിലായത്. ഇടുക്കി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ സുരേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ജെയ്സൺ.എ.ഡി, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) സജിമോൻ.കെ.ഡി, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനു ജോ മാത്യു, രാഹുൽ.ഇ.ആർ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ റെജി.പി.സി എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.