കൊട്ടാരക്കര : ഒഡീഷയിൽ നിന്നും രണ്ട് കിലോ കഞ്ചാവുമായി എത്തിയ കാപ്പ കേസ് പ്രതി കൂര സ്വദേശി സുഭാഷ് (42 ) പിടിയിൽ. നിരവധി കൊലപാതക ശ്രമ കേസുകളിലെ പ്രതിയായ സുഭാഷിനെ റൂറൽ ഡാൻസാഫ് ടീമും കൊട്ടാരക്കര പോലീസും ചേർന്ന് കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ആണ് പിടികൂടിയത്.