കൊച്ചി :ടൈം ടോൺ ചാക്കോ പോലീസിന് മുന്നിൽ കീഴടങ്ങി. രാവിലെ 10 മണിക്ക് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. എറണാകുളം നോർത്ത് എസിപി, ഡാൻസ് ഓഫ് സംഘത്തിലെ അംഗങ്ങൾ നാർക്കോട്ടിക് സെൽ
എസിപി എന്നിവരുടെ നേതൃത്വത്തിൽ ഷൈനിന്റെ അഭിഭാഷകന്റെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനായി 32 ചോദ്യവലികൾ പോലീസ് തയ്യാറാക്കിയിട്ടുണ്ട്.കൊച്ചിയിലെ ആറ് ഹോട്ടലുകളിൽ നിന്ന് പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ നിരത്തിയാണ് ഷൈനെ ചോദ്യം ചെയ്യുന്നത്.
ലഹരി സംഘങ്ങളുമായുള്ള ബന്ധം, ആലപ്പുഴയിൽ ലഹരി കേസിൽ പിടിയിലായ യുവതിയുമായുള്ള ബന്ധം, ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയത് തുടങ്ങിയവയിൽ വ്യക്ത വരുത്തും.
ഷൈൻ ടോമിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസിന്റെ നിഗമനം.