കൊല്ലം: വലിയ കുനമ്പായിക്കുളം ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിൽ നക്ഷത്ര സത്ര ഇഷ്ടി യാഗം ആരംഭിച്ചു. ശ്രീ രാമചന്ദ്ര വൈദികപീഠത്തിൻ്റെ ആഭിമുഖ്യത്തിൽ 2025 ഏപ്രിൽ മാസം 25 മുതൽ മെയ് മാസം 3 വരെയാണ് മഹായാഗം നടക്കുക.
തിരുവിതാംകൂറിലെ പ്രഥമ സോമയാജിപ്പാടായ മുടപ്പിലാപ്പിള്ളി മഠം ബ്രഹ്മശ്രീ വാസുദേവ സോമയാജിപ്പാടിൻ്റേയും സ്മിത പത്ത നാടിയുടേയും മുഖ്യ കാർമികത്ത്വത്തിൽ ദക്ഷിണ ഭാരതത്തിലെ സംപൂജ്യരായ 18 ലധികം വരുന്ന വേദ പണ്ഡിതൻമാരാണ് മഹാ യാഗത്തിന് നേതൃത്വം നൽകുന്നത്.
കേരളത്തിൽ ആദ്യമായാണ് വടക്കേവിള വലിയകുനമ്പായിക്കുളം ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിൽ നക്ഷത്ര സത്ര ഇഷ്ടി യാഗം നടത്തപ്പെടുന്നതെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
യാഗത്തിൽ പങ്കെടുക്കുന്ന വ്യക്തികൾക്കും കുടംബത്തിനും ദേശ ത്തിനാകെയും അഷ്ടശ്വര്യങ്ങളും സമ്പത് സമൃദ്ധിയും ജീവിത പുരോഗ തിയും ആയുരാരോഗ്യ സൗഖ്യവും ചൊരിയുന്ന മഹായാഗമാണിത്.
യാഗത്തിന്റെ വിളംബരം ഉജ്ജ്വയിനിയിൽ നിന്നുള്ള സ്വാമി നാരായണൻ്റെ വിഗ്രഹവും യാഗാശ്വവും യാഗഭൂമിയിൽ ഇന്ന് എത്തിച്ചേരും.
യാഗങ്ങൾ പൊതുവേ ഇന്ദ്രനേയും അഗ്നിയേയും മറ്റും സ്തുതിക്കുന്ന വൈദികക്രിയകളാണ്. എന്നാൽ കാർത്തിക മുതൽ ഭരണി വരെയുള്ള 27 നക്ഷത്രങ്ങളെ വേദമന്ത്രങ്ങൾ കൊണ്ട് സ്തുതിച്ച് ആഹൂതി ചെയ്യുന്ന യാഗമാണ് നക്ഷത്ര സത്ര ഇഷ്ടി യാഗം
മെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ
ശ്രീ രാമചന്ദ്ര വൈദിക പീഠം ജനറൽ സെക്രട്ടറി സുജിത് സുകുമാരൻ, മുടപ്പിലാപ്പിള്ളി മഠം ബ്രഹ്മശ്രീ വാസുദേവ സോമയാജിപ്പാട് എന്നിവർ പങ്കെടുത്തു