ഭീകരാക്രമത്തിൽ കൊല്ലപ്പെട്ട മലയാളിക്ക് രാജ്യം വിട നൽകി.

എറണാകുളം : ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ മരിച്ച എറണാകുളം ഇടപ്പള്ളി സ്വദേശി രാമചന്ദ്രന് (68) വിട നൽകാൻ ഒരുങ്ങി നാട്.
ബംഗാൾ ഗവർണർ ആനന്ദ ബോസ് ഉൾപ്പെടെ സാംസ്കാരിക – പൊതു രംഗത്തെ നിരവധി പേരാണ് അന്തിമോപചാരം അർപ്പിക്കാനായി എത്തിയത്. നാട്ടുകാരോടൊപ്പം രാമചന്ദ്രനു മായി യാതൊരുവിധ ബന്ധവുമില്ലാത്ത നിരവധി പേരാണ് രാവിലെ മുതൽ തന്നെ ഭൗതികദേഹം ഒരു നോക്ക് കാണാനായി കൊച്ചി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലേക്ക് ഒഴുകിയെത്തുന്നത് .
രാവിലെ 9 30 വരെയാണ് പൊതുദർശനം. ശേഷം ഇടപ്പള്ളി പൊതുശ്മശാനത്തിൽ സംസ്കാരം നടത്തും
ഭാര്യക്കും മകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം തിങ്കളാഴ്ചയാണ് അദ്ദേഹം കാശ്മീരിലേക്ക് പോയത്. മകളുടെ മുന്നില്‍വച്ചാണ് രാമചന്ദ്രന്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് മകള്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങള്‍ സുരക്ഷിതരാണെന്നാണ് ലഭ്യമാകുന്ന വിവരം